നിരോധിത മേഖലകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബഹ്‌റൈനിൽ പ്രതികൾ വിചാരണ നേരിടണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളുടെയും ആക്രമണ ബാധിത പ്രദേശങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവർക്കെതിരെ ബഹ്‌റൈൻ നിയമനടപടി ശക്തമാക്കി. ഇറാൻ്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളും രഹസ്യങ്ങളും പുറത്തുവിട്ട പ്രതികളെ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യുമെന്ന് ടെററിസം ക്രൈംസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.

സൈബർ ക്രൈം വിഭാഗം നടത്തിയ നിരീക്ഷണത്തിലാണ് ആക്രമണം നടന്ന സ്ഥലങ്ങളുടെയും മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ ചില അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. രാജ്യത്തിൻ്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ച പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.

യുദ്ധസമാനമായ സാഹചര്യത്തിൽ സൈനിക-സുരക്ഷാ നടപടികളുടെ ചിത്രങ്ങളോ വിവരങ്ങളോ പങ്കുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കും. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്തം കാണിക്കണമെന്നും രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായ നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed