ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർ ദമ്മാം വഴി നാട്ടിലേക്ക്; ചാർട്ടേഡ് വിമാനസേവനങ്ങൾ തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ബഹ്‌റൈനിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദമ്മാം വഴി യാത്ര തുടരുന്നു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് പലരും സൗദിയിലെ ദമ്മാം വിമാനത്താവളത്തെ ആശ്രയിക്കുന്നത്. കോസ്‌വേ വഴി റോഡ് മാർഗ്ഗം ദമ്മാമിലെത്തി അവിടെ നിന്നാണ് യാത്രക്കാർ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നത്.
യാത്രക്കാരുടെ സൗകര്യാർത്ഥം ഗൾഫ് എയർ മുംബൈ, ലണ്ടൻ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ദമ്മാമിൽ നിന്ന് ക്രമീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ വിവിധ സംഘടനകളും ട്രാവൽ ഏജൻസികളും ഗൾഫ് എയറുമായി സഹകരിച്ച് ചാർട്ടേർഡ് വിമാനസേവനങ്ങളും നടത്തുന്നുണ്ട്.
സംഘർഷം കാരണം ഏകദേശം 40,000 സർവീസുകളാണ് മേഖലയിൽ റദ്ദാക്കിയത്. അടുത്ത മാസം നടക്കേണ്ടിയിരുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രി മത്സരങ്ങളും എക്സിബിഷൻ വേൾഡിലെ 'സിർക് ഡു സൊലൈൽ' പ്രകടനവും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകിത്തുടങ്ങി.
dfrsrfdfrder
fggffg



