ബി.കെ.എസ്.എഫ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു


 

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡെസ്ക്  200 ദിവസം പുർത്തീകരിച്ചതിന്റെ ഭാഗമായി  കോവിഡ് ക്യാന്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കോവിഡ് പോസിറ്റീവ്  രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരായ ശൈലേഷ് കാക്കുനി, ഷിന്റോ ജേക്കബ്, സബിൻ കുര്യൻ, നിബു തോമസ്, പ്രിയ ബെബു, ജിബി ജോൺ വർഗീസ്, ക്രിസ്റ്റീൻ ഡൽ റോസാറിയോ, ഫ്ലർമഫിന അസ്‌ക്വിറ്റാ, സിജോമോൻ എബ്രഹാം, ഖലീൽ ഇബ്രാഹിം അലി, ഹംസ കുന്നത്ത്, ടിറ്റോ മാത്യു, രാജഗോപാൽ രാജീവ്‌, സജിനി ക്രിസ്റ്റി, ഫൈസൽ പലയോട്ട്, സുജിത അനിൽ, സിന്ദി ജോബി എന്നിവരെ കെ സിറ്റി ബിസിനസ്സ് സെന്റർ ഹാളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ വെച്ച് ബികെഎസ്എഫ് ആദരിച്ചു. ബഷീർ അന്പലായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ കൗൺസിൽ ഫോർ റിപ്രെസെന്ററ്റീവ് മെന്പർ അമ്മാർ അഹ്മദ് അൽ ബന്നായ് എല്ലാവരെയും പൊന്നാട അണിയിച്ച് മൊമെന്റോയും ആദരപത്രവും നൽകി. സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈത്തരത്ത് എന്നിവർ ആശംസകൾ നേർന്നു. ഹാരിസ് പഴയങ്ങാടി സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു. മണിക്കുട്ടൻ കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, അജീഷ്, സുഭാഷ്, നുബിൻ എന്നിവർ നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed