യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് പി.സി ജോർജ്


 

കോട്ടയം: യുഡിഎഫുമായി സഹകരിക്കാനാണ് താത്പര്യമെന്ന് വെളിപ്പെടുത്തി പി.സി ജോർജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേർന്നപ്പോൾ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണമെന്നാണ്. യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്തായിരിക്കും അക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും പി. സി ജോർജ് പറഞ്ഞു.
പി. സി തോമസിന്റെ യുഡിഎഫിന്റെ യുഡിഎഫ് പ്രവേശനത്തെ പി. സി ജോർജ് പിന്തുണച്ചു. പി. സി തോമസിന് ബിജെപിയുമായി സഹകരിച്ച് മുന്നോട്ടു പോകുക പ്രയാസമാണ്. കാരണം സംസ്ഥാനത്ത് ബിജെപിയുടെ അവസ്ഥ എങ്ങനെയാണെന്ന് ജനങ്ങൾക്ക് അറിയാം. എൽഡിഎഫുമായി സഹകരിച്ച് പോകുക എന്നതും പി.സി തോമസിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. പി.സി തോമസിന് എന്തുകൊണ്ടും യുഡിഎഫ് തന്നെയാണ് തല്ലതെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed