ഐസിഎഫ് 'തിലാവ 2026' ഖുർആൻ പാരായണ മത്സരം സമാപിച്ചു; വിജയികളെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഐസിഎഫ് റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'തിലാവ 2026' ഖുർആൻ പാരായണ മത്സരം സമാപിച്ചു. ബഹ്‌റൈനിലെ 11 മദ്റസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഐസം മുഹമ്മദ്, ഫഹദ് ഫൈസൽ, മുഹമ്മദ് സമീഹ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അൻവർ, ഉമറുൽ ഫാറൂഖ്, മുഹമ്മദ് ശയാൽ എന്നിവരും സീനിയർ വിഭാഗത്തിൽ മുഹമ്മദ് നാസിൽ, അബ്ദുള്ള ഉമർ, മുഹമ്മദ് മിസ്റാൻ എന്നിവരും വിജയികളായി.
എസ്.ജെ.എം പ്രസിഡന്റ് മമ്മൂട്ടി മുസ്ല്യാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഐസിഎഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.കെ. അബൂബക്കർ ലത്വീഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിവിധ രാജ്യങ്ങളിലെ വിജയികൾ മാറ്റുരയ്ക്കുന്ന ഇന്റർനാഷണൽ തല മത്സരം ഈ മാസം 27-ന് നടക്കും. ചടങ്ങിൽ പ്രമുഖ പണ്ഡിതരും ഐസിഎഫ് ഭാരവാഹികളും സംബന്ധിച്ചു.
sadassasad



