ബഹ്റൈനിൽ നീന്തൽക്കുളത്തിൽ നിന്ന് കൊവിഡ് ബാധിച്ചത് മൂന്ന് വീടുകളിലെ 10 പേർക്ക്


മനാമ: ബഹ്‌റൈനിൽ ഒരു വയസ്സുള്ള പെൺകുഞ്ഞിൽ നിന്ന് മൂന്ന് വ്യത്യസ്ത കുടുംബങ്ങളിലുള്ളവർക്ക് കൊവിഡ് ബാധിച്ചു. സന്പർക്ക വ്യാപനം പരിശോധിച്ചതിൽ നിന്നുള്ള വിവരങ്ങൾ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. റാൻഡം പരിശോധനയിലാണ് ഒരു വയസ്സുകാരിക്ക് കൊവിഡ് പോസിറ്റീവായത്. തുടർന്ന് കുഞ്ഞുമായി സന്പർക്കം പുലർത്തിയവരെ തെരഞ്ഞപ്പോഴാണ് മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള 10 പേർക്ക് രോഗം പകർന്നതായി കണ്ടെത്തിയത്. ഇവരെല്ലാവരും തന്നെ കുട്ടിയുമായി പ്രാഥമിക സന്പർക്കത്തിലേർപ്പെട്ടവരാണ്. 

സ്വകാര്യ നീന്തൽക്കുളത്തിൽ വെച്ചാണ്കുട്ടിയിൽ നിന്നും ഇവർക്ക് രോഗം പകർന്നതെന്നാണ് അധികൃതർ പറയുന്നത്. ഇതിന് മുന്പും ഇത്തരത്തിൽ സ്വകാര്യ നീന്തൽക്കുളത്തിൽ നിന്ന് രോഗവ്യാപനം ഉണ്ടായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed