അറസ്‌റ്റ് ഭയന്ന് ഭാഗ്യലക്ഷ്‌മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്


തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്‌ത കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് ജാമ്യം നിഷേധിച്ചിട്ടും പിടികൂടാനാകാതെ പൊലീസ്. അഡിഷണൽ സെഷൻസ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. മൂവരേയും അറസ്റ്റ് ചെയ്യാനായി വീടുകളിൽ തെരച്ചിൽ നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല. മൂവരും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

പൊലീസ് നടപടി മുൻകൂട്ടി അറിഞ്ഞ് ഒളിവിൽ പോയതാകാം എന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ പൊലീസിന് അറസ്റ്റ്, റിമാൻഡ് നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഭവനഭേദനം, മോഷണം എന്നി വകുപ്പുകൾ ചുമത്തിയാണ് തമ്പാനൂർ പൊലീസ് മൂന്ന് പേർ‌ക്കും എതിരെ കേസെടുത്തിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed