രാ­ജ്യം ഇന്ന് തി­രഞ്ഞെ­ടു­പ്പ് ചൂ­ടിൽ‍ : വോ­ട്ടെ­ടു­­പ്പ് രാ­ത്രി­ എട്ട് മണി­വരെ


മനാ­മ : രാ­ജ്യം ഇന്ന് തി­രഞ്ഞെ­ടു­പ്പ് ചൂ­ടിൽ‍. രാ­വി­ലെ­ എട്ടു­ മണി­ മു­തൽ‍ രാ­ത്രി­ എട്ട് മണി­വരെ­ നടക്കു­ന്ന വോ­ട്ടെ­ടു­പ്പി­ലൂ­ടെ­ അടു­ത്ത നാല് വർ‍­ഷം രാ­ഷ്ട്രവും മു­ൻ­സി­പ്പൽ‍ കൗ­ൺ­സി­ലു­കളും മു­ന്നോ­ട്ട് നയി­ക്കു­ന്നത് ആരെ­ന്ന് തീ­രു­മാ­നി­ക്കും. തി­രഞ്ഞെ­ടു­പ്പ് സു­ഗമമാ­യി­ നടത്താൻ വേ­ണ്ട എല്ലാ­ സംവി­ധാ­നങ്ങൾ‍ നേ­രത്തേ­ ഒരു­ക്കി­യി­രു­ന്നു­. വോ­ട്ടർ‍­മാ­ർ‍­ക്ക് പോ­ളിംഗ് കേ­ന്ദ്രങ്ങളി­ലെ­ത്താൻ വാ­ഹന സൗ­കര്യവും ഒരു­ക്കി­യി­ട്ടു­ണ്ട്.

തി­രഞ്ഞെ­ടു­പ്പ് നി­ഷ്പക്ഷമാ­യും നീ­തി­പൂ­ർ‍­വ്വമാ­യും നടക്കു­ന്നതെ­ന്ന് ഉറപ്പു­ വരു­ത്തു­വാൻ 231 തി­രഞ്ഞെ­ടു­പ്പ് നി­രീ­ക്ഷകർ‍ രംഗത്തു­ണ്ട്. ബഹ്റൈൻ‍ ഹ്യൂ­മൻ റൈ­റ്റ്സ് വാ­ച്ച് സൊ­സൈ­റ്റി­, ബഹ്റൈൻ പബ്ലിക് റി­ലേ­ഷൻ­സ് അസോ­സി­യേ­ഷൻ‍, നാ­ഷ്ണൽ‍ ഇൻ‍­സ്റ്റി­റ്റ്യൂ­ഷൻ ഫോർ‍ ഹ്യൂ­മൻ‍ റൈ­റ്റ്സ് എന്നി­വയു­ടെ­ നേ­തൃ­ത്വത്തി­ലു­ള്ള നി­രീ­ക്ഷകരാണ് തി­രഞ്ഞെ­ടു­പ്പ് പ്രക്രി­യ മു­ഴു­വൻ സമയവും വി­ലയി­രു­ത്തു­കയും സൂ­ക്ഷമാ­യി­ നി­രീ­ക്ഷി­ക്കു­കയും ചെ­യ്യു­ക. കൂ­ടാ­തെ­ തി­രഞ്ഞെ­ടു­പ്പ് സംബന്ധി­ച്ച് തൽ‍­സമയ വി­വരങ്ങൾ‍ ജനങ്ങളി­ലേ­ക്കും മാ­ധ്യമങ്ങളി­ലേ­ക്കും എത്തി­ക്കാ­നാ­യി­ വാ­ർ‍­ത്താ­വി­നി­മയ മന്ത്രാ­ലയത്തി­ന്റെ­ നേ­തൃ­ത്വത്തിൽ‍ മീ­ഡി­യ സെ­ന്റർ‍ പ്രവർ‍­ത്തി­ക്കു­ന്നു­ണ്ട്.

article-image

രാ­ജ്യത്തെ­ നാ­ലു­ ഗവർ‍­ണറേ­റ്റു­കളിൽ‍ നി­ന്നാ­യി­ 40 എം.പി­മാ­രെ­യും 30 മു­ൻ­സി­പ്പൽ‍ കൗ­ൺ­സി­ൽ‍­മാ­രെ­യു­മാണ് തി­രഞ്ഞെ­ടു­പ്പി­ലൂ­ടെ­ കണ്ടെ­ത്തു­ക. 293 സ്ഥാ­നാ­ർ‍­ത്ഥി­കളാണ് മത്സരരംഗത്തു­ളളത്. ഇവരിൽ‍ 47 പേർ‍ വനി­തകളാണ് എന്ന പ്രത്യേ­കതയും ഉണ്ട്. രാ­ജ്യത്ത് തി­രഞ്ഞെ­ടു­പ്പ് പ്രക്രി­യ ആരംഭി­ച്ചതി­നു­ ശേ­ഷം ആദ്യമാ­യാണ് ഇത്രയും വനി­തകൾ‍ എത്തു­ന്നത്. 2014 ൽ‍ മത്സരരംഗത്തു­ണ്ടാ­യി­രു­ന്നത് 22 പേർ‍ ആയി­രു­ന്നു­. ഇത്തവണ 26 മണ്ധലങ്ങളിൽ‍ വനി­താ­ സ്ഥാ­നാ­ർ‍­ത്ഥി­കളു­ടെ­ സാ­ന്നി­ധ്യം ഉണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed