‘സേവ് എ ലൈഫ്’: ദാർ അൽ ഷിഫ രക്തദാന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, റോയൽ മെഡിക്കൽ സർവീസ്, കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘സേവ് എ ലൈഫ്’ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ, അടിയന്തര ആവശ്യങ്ങൾക്കായി രക്തബാങ്കുകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ദാർ അൽ ഷിഫ ഹൂറ ബ്രാഞ്ചിൽ നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറിലധികം പേർ രക്തം ദാനം ചെയ്തു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ദാർ അൽ ഷിഫ മാനേജ്‌മെന്റ് അംഗങ്ങളും ജീവനക്കാരും ക്യാമ്പിൽ സജീവമായി പങ്കെടുത്തു.
dfsvdfs



