മോഹൻലാൽ-മുഖ്യമന്ത്രി അഭിമുഖത്തിന് ചെലവായത് 11.21 ലക്ഷം രൂപ; വിവരാവകാശ രേഖകൾ പുറത്ത്


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചഭിനയിച്ച 'കണ്ടും മിണ്ടിയും' എന്ന അഭിമുഖ പരിപാടിയുടെ ചെലവ് വിവരങ്ങൾ പുറത്തുവന്നു. 11,21,000 രൂപയാണ് അഭിമുഖത്തിനായി ചിലവായതെന്നും ഇതിനായി സർക്കാർ ഫണ്ടാണ് വിനിയോഗിച്ചതെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളത്തിന് ലഭിച്ച വിവരാവകാശ മറുപടിയിലൂടെയാണ് ഈ കണക്കുകൾ പുറംലോകമറിഞ്ഞത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസങ്ങളിലായാണ് അഭിമുഖത്തിന്റെ ചിത്രീകരണം നടന്നത്. എന്നാൽ ചിത്രീകരണത്തിനായി സർക്കാർ സംവിധാനങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് രേഖകളിൽ പറയുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ-വ്യക്തി ജീവിതങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഈ അഭിമുഖത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

അതേസമയം, ഈ അഭിമുഖത്തെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വാക്പോരും നടന്നിരുന്നു. സർക്കാർ പണം ഉപയോഗിച്ചുള്ള പി.ആർ. വർക്കാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ, മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള ഊഷ്മളമായ വ്യക്തിബന്ധത്തിന്റെ ഭാഗമായാണ് അഭിമുഖം നടന്നതെന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed