ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്: നടപടി കടുപ്പിച്ച് ദക്ഷിണ റെയിൽവേ; കുറ്റക്കാർക്ക് ജീവപര്യന്തം വരെ തടവ്


ശാരിക I ദേശീയം

ചെന്നൈ: ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി ദക്ഷിണ റെയിൽവേ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ 1989-ലെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണിത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെന്നൈ ഡിവിഷനിലെ പ്രശ്നബാധിത മേഖലകളിൽ റെയിൽവേ സുരക്ഷാ സേനയും (RPF), റെയിൽവേ പോലീസും (GRP) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും നിരീക്ഷണം ഊർജിതമാക്കി. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.

കല്ലേറ് മൂലം ട്രെയിനുകളുടെ ജനൽചില്ലുകൾ തകരുന്നത് മാത്രമല്ല, കുട്ടികളും മുതിർന്നവരും അടക്കമുള്ള യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുന്ന സാഹചര്യവുമുണ്ട്. ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed