ലുലു മണി ആപ്പ് സേവനങ്ങൾ സുഗമമായി തുടരുന്നുവെന്ന് മാനേജ്മെന്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
നാട്ടിലേയ്ക്ക് പണമയക്കാനുള്ള പ്രമുഖ മണി എക്സ്ചേഞ്ച് സേവനദാതാക്കളായ ലുലു മണി ആപ്പിന്റെ (Lulu Money App) സേവനങ്ങൾ പൂർണ്ണമായും സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നുണ്ടെന്നു അധികൃതർ അറിയിച്ചു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ ഉപഭോക്താക്കൾക്ക് വേഗത്തിലും സുരക്ഷിതമായും പണമിടപാടുകൾ നടത്താനുള്ള സൗകര്യം ലുലു മണി ആപ്പിൽ ലഭ്യമാണ്. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ തന്നെ നിലവിൽ ആപ്പ് വഴി പണം അയക്കാൻ സാധിക്കുന്നുണ്ട്. ആപ്ലിക്കേഷനോടൊപ്പം ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ ശാഖകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന വിവരങ്ങൾ മാത്രം ഉപഭോക്താക്കൾ വിശ്വാസത്തിലെടുക്കണമെന്നും സംശയങ്ങൾക്കോ സഹായത്തിനോ ലുലു മണി കസ്റ്റമർ കെയർ വിഭാഗവുമായി +973 66396096 ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ലുലു മണി ആപ്പ് സേവനങ്ങൾ സുഗമമായി തുടരുന്നുവെന്ന് മാനേജ്മെന്റ്



