'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' ബഹ്റൈൻ ആറാം വാർഷികാഘോഷം വിപുലമായി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സേവന കൂട്ടായ്മയായ 'ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്' തങ്ങളുടെ ആറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാർച്ച് മാസം മുഴുവൻ നീണ്ടുനിന്ന 'സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്' എന്ന കാരുണ്യപ്രവർത്തനത്തിലൂടെ ബഹ്‌റൈനിലുടനീളമുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചാണ് സംഘടന വാർഷികം അർത്ഥവത്താക്കിയത്.

ആഘോഷങ്ങളുടെ ഭാഗമായി നുവൈദ്രത്ത് ഏരിയയിലെ ലേബർ ക്യാമ്പുകളിൽ പ്രത്യേക ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്യാമ്പിലെ തൊഴിലാളികൾക്കായി ഡ്രൈ റേഷൻ കിറ്റുകൾ, മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. കൂടാതെ, തൊഴിലാളികളുടെ യാത്രാ സൗകര്യം മുൻനിർത്തി ബഹ്‌റൈൻ റെഡ് ബസ് ഗോ കാർഡുകളും (Go Card) പരിപാടിയുടെ ഭാഗമായി കൈമാറി.

കഴിഞ്ഞ ആറ് വർഷമായി ബഹ്‌റൈനിലെ സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്ന സംഘടനയാണ് ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്. വരും ദിവസങ്ങളിലും കൂടുതൽ തൊഴിലിടങ്ങളിലേക്ക് സഹായമെത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

article-image

defrssfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed