ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; ആകാശപരിധി സുരക്ഷിതമെന്ന് ബി.ഡി.എഫ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന (BDF) ശക്തമായി പ്രതിരോധിക്കുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 153 മിസൈലുകളും 301 ഡ്രോണുകളും ബി.ഡി.എഫ് എയർ ഡിഫൻസ് സിസ്റ്റം വിജയകരമായി തകർത്തു. സൈന്യത്തിന്റെ ഉയർന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ ജനറൽ കമാൻഡ്, ബഹ്‌റൈന്റെ ആകാശം സുരക്ഷിതമാണെന്നും ഈ പ്രവർത്തനക്ഷമത ജനങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും കൂട്ടിച്ചേർത്തു.

സുരക്ഷ കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബി.ഡി.എഫ് ആവശ്യപ്പെട്ടു. അപകടം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും അകന്നു നിൽക്കേണ്ടതാണ്. സൈനിക നീക്കങ്ങളുടെയോ തകർന്നുവീണ അവശിഷ്ടങ്ങളുടെയോ ചിത്രങ്ങൾ പകർത്തുന്നതും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നൽകുന്ന വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ജനറൽ കമാൻഡ് ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed