യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ; ബിജെപിയിലേക്ക് പോകില്ലെന്ന് കെ. സുധാകരൻ


ഷീബ വിജയൻ I കേരളം

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ രമേശ് ചെന്നിത്തലയാണെന്ന് കെ. സുധാകരൻ. കേരള രാഷ്ട്രീയത്തിലേക്ക് ഇനി താനില്ലെന്നും ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറിനടുത്ത് സീറ്റുകൾ ലഭിക്കുമെന്നും ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാൻ മകൻ ഇടപെട്ടുവെന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് സുധാകരൻ പറഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ നേരിട്ട് വിളിച്ചിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് നേതൃത്വത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി ചർച്ചകൾക്കിടെ രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നുവെന്നും കാര്യങ്ങൾ കൃത്യമായി അറിഞ്ഞു പെരുമാറുന്ന നേതാവാണ് അദ്ദേഹമെന്നും സുധാകരൻ പ്രശംസിച്ചു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനനുമായി തനിക്ക് യാതൊരു തർക്കവുമില്ല. താൻ മത്സരിക്കുന്നില്ലെങ്കിൽ പകരം മോഹനനെ പരിഗണിക്കണമെന്ന് താനാണ് നിർദ്ദേശിച്ചതെന്നും ആ വാക്ക് പാർട്ടി പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് നേരിട്ടെത്തുമെന്നും പാർട്ടിയിൽ നിലവിൽ യാതൊരുവിധ ആഭ്യന്തര പ്രശ്നങ്ങളുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

article-image

dswaqdasdasdas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed