ഇന്ത്യൻ ക്ലബ് നാലാമത് മെംബേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച നാലാമത് മെംബേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ വിജയകരമായി പൂർത്തിയായി. സമാപന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ കുമാർ സ്വാഗതപ്രസംഗം നടത്തി. ക്ലബിന്റെ വിവിധ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചവർക്കും പങ്കെടുത്തവർക്കും ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ നന്ദി അറിയിച്ചു. ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ടൂർണമെന്റിൽ മികച്ച പങ്കാളിത്തമാണ് ഉണ്ടായതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

article-image

qwdedasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed