നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; അന്തിമ വോട്ടർപട്ടികയും പുറത്തിറങ്ങും


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1252 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ രാഷ്ട്രീയ കേരളം ഇനി സൂക്ഷ്മപരിശോധനയുടെയും പത്രിക പിൻവലിക്കലിന്റെയും നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പോരാട്ടത്തിനായി രംഗത്തുള്ളത്. തിരുവനന്തപുരം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 പേർ വീതം പത്രിക സമർപ്പിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം ആകെ 223 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് ഭീഷണിയായി വിമതരും അപരന്മാരും പത്രിക നൽകിയിട്ടുണ്ട്. ഇവരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ.

നാമനിർദേശ പത്രികകൾ പിൻവലിക്കാൻ മാർച്ച് 26 വ്യാഴാഴ്ച വൈകിട്ട് 5 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുശേഷം മാത്രമേ കേരളത്തിലെ യഥാർത്ഥ തെരഞ്ഞെടുപ്പ് ചിത്രം തെളിയുകയുള്ളൂ. അതേസമയം, സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ പോളിംഗ് ബൂത്തുകളിലെത്തുന്നത്. വോട്ടർപട്ടിക പുറത്തുവരുന്നതോടെ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടർമാരുടെ എണ്ണത്തിലും വ്യക്തത വരും.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed