ആണവായുധങ്ങൾ ഉപേക്ഷിക്കില്ല; പദവി 'മാറ്റമില്ലാത്തതെന്ന്' കിം ജോങ് ഉൻ; ദക്ഷിണ കൊറിയ ഏറ്റവും വലിയ ശത്രുരാജ്യം


ശാരിക I അന്തർദേശീയം

പ്യോങ്യാങ്: തങ്ങളുടെ ആണവായുധങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. ഉത്തരകൊറിയ ഒരു ആണവായുധ രാഷ്ട്രമാണെന്ന വസ്തുത ഇനി മാറ്റാൻ കഴിയാത്തതാണെന്നും ആയുധശേഖരം ഇനിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ കൊറിയയെ തങ്ങളുടെ 'ഏറ്റവും വലിയ ശത്രുരാജ്യമായി' അദ്ദേഹം പ്രഖ്യാപിച്ചു.

ദക്ഷിണ കൊറിയ ചർച്ചകൾക്ക് ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, തങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ 'ദയയില്ലാത്ത' തിരിച്ചടി നൽകുമെന്നാണ് കിമ്മിന്റെ ഭീഷണി. അമേരിക്കയുടെ വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകളെ 'സ്റ്റേറ്റ് ടെററിസം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആണവ വികസനം അത്യാവശ്യമാണെന്നും വാദിച്ചു.

അമേരിക്കയുടെ സമീപകാല സൈനിക നീക്കങ്ങളിൽ ഉത്തരകൊറിയയ്ക്കുള്ള ആശങ്കയാണ് കിമ്മിന്റെ ഈ കടുത്ത വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

article-image

sassasasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed