മുൻ ബഹ്റൈൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ അബ്രഹാം സാമുവേൽ നിര്യാതനായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ : മുൻ ബഹ്റൈൻ പ്രവാസിയും പത്തനംതിട്ട തുമ്പമൺ ഇലവുംതിട്ട സ്വദേശിയുമായ അബ്രഹാം സാമുവേൽ (അച്ചൻകുഞ്ഞ് - 66) നിര്യാതനായി. ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സാമൂഹിക-സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ബഹ്റൈൻ കേരളീയ സമാജം ഇന്റേണൽ ഓഡിറ്റർ, ഐ.സി.ആർ.എഫ് ട്രഷറർ എന്നീ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ മാർത്തോമ പാരീഷ്, ഓവർസീസ് കൾച്ചറൽ കോൺഗ്രസ് (OICC) തുടങ്ങിയ സംഘടനകളിലും അദ്ദേഹം സജീവമായിരുന്നു. ഭാര്യ ആനി അബ്രഹാം. ഡോ. അബിൻ സാം അബ്രഹാം, ഡോ. അലൻ ജേക്കബ് അബ്രഹാം എന്നിവർ മക്കളാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed