'മിഷൻ 2040' ഹ്രസ്വചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ലിൻസാ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ സയൻസ് ഫിക്ഷൻ ഹ്രസ്വചിത്രമായ 'മിഷൻ റ്റു സീറോ ഫോർ സീറോ' (മിഷൻ 2040)-യുടെ ടൈറ്റിൽ റിലീസ് എസ്.എൻ.സി.എസ് ഹാളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. ലിനി സ്റ്റാൻലിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.
എം.ആർ. ഗോപകുമാർ കേന്ദ്രകഥാപാത്രമായെത്തിയ 'അച്ഛൻമാഷ്', 3D ആനിമേഷൻ ചിത്രമായ 'സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സ്' തുടങ്ങിയ ശ്രദ്ധേയവും പുരസ്കാരങ്ങൾ കരസ്ഥമാക്കിയതുമായ ചിത്രങ്ങൾക്ക് ശേഷം ലിനി സ്റ്റാൻലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിലവിൽ ഷൂട്ടിംഗിന്റെ അന്തിമഘട്ടത്തിലുള്ള ഈ ചിത്രം സയന്റിഫിക് ഫിക്ഷൻ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.
ഹാരിസ് ഇക്കാച്ചു, രഞ്ജു രൻഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചടങ്ങിൽ ഇടത്തൊടി ഭാസ്കരൻ (ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്), സാമൂഹിക പ്രവർത്തകനായ ബാബു കുഞ്ഞിരാമൻ, എസ്.എൻ.സി.എസ് സെക്രട്ടറി പ്രകാശ്, അണിയറപ്രവർത്തകരായ ലിനി സ്റ്റാൻലി, ഹാരിസ് ഇക്കാച്ചു, രഞ്ചു രൻഷ്, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, വിനോദ് നാരായണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.തുടർന്ന് സിംസ് പ്രസിഡന്റ് പി.ടി. ജോസഫ്, സാമൂഹിക പ്രവർത്തകൻ സന്തോഷ് ആൻഡ്രൂസ്, കുടുംബസൗഹൃദവേദി ചെയർമാൻ അജിത്ത് കണ്ണൂർ, ചിത്രത്തിലെ ക്രൂ അംഗങ്ങൾ എന്നിവർ ചേർന്ന് നാമപ്രകാശനം നിർവ്വഹിച്ചു.
അരുൺ ആർ. പിള്ള, വിനോദ് നാരായണൻ, ഹരീഷ് നായർ, ഷിനോയ് പുളിക്കൽ, ലാലു മണിമലയിൽ, രമ്യ ബിനോജ്, സൈറ പ്രമോദ്, ലിനി സ്റ്റാൻലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾ. ലിൻസാ ഫിലിംസിന്റെ ആദരസൂചകമായി, അന്തരിച്ച ഗായിക എസ്. ജാനകിക്കുള്ള സംഗീതാർച്ചനയും ചടങ്ങിൽ സംഘടിപ്പിച്ചു. പാർവ്വതി പ്രദീപ്, രാജേഷ് ഇല്ലത്ത്, വിനോദ് നാരായണൻ, ലിനി സ്റ്റാൻലി എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിനോദ് നാരായണനായിരുന്നു പരിപാടിയുടെ അവതാരകൻ
asdasd

