വനിതാ ഏഷ്യാ കപ്പിനിടെ ഇന്ത്യൻ താരം ക്രാന്തി ഗൗഡിന് നേരെ പാകിസ്ഥാൻ ആരാധകരുടെ ലൈംഗികാധിക്ഷേപം: പ്രതിഷേധം ശക്തം


ഷീബ വിജയൻ

ദുബായിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനിടെ ഇന്ത്യൻ താരം ക്രാന്തി ഗൗഡിനു നേരെ പാക് ആരാധകർ ലൈംഗികാധിക്ഷേപം നടത്തിയതായി പരാതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കായിക ലോകത്ത് വൻ പ്രതിഷേധം ഉയരുകയാണ്.

വീഡിയോയിൽ ക്രാന്തി ഗൗഡിന്റെ ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്നതും, താരം പുരുഷനാണെന്ന് പറയുന്നതുമായ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ കേൾക്കാം. വനിതാ കായിക താരങ്ങൾ ഗ്രൗണ്ടിലും പുറത്തും നേരിടുന്ന ഇത്തരം മോശം അനുഭവങ്ങളെക്കുറിച്ച് വീഡിയോ വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. താരങ്ങളുടെ രൂപത്തെയും ശാരീരികാവസ്ഥയെയും അപമാനിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു.

മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ ദയനീയ പരാജയമാണ് സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 18.1 ഓവറിൽ വെറും 55 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്ത് അനായാസ വിജയം സ്വന്തമാക്കി. അന്താരാഷ്ട്ര ടി20യിൽ പാകിസ്ഥാൻ വനിതാ ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

article-image

asdscdfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed