മലയാളിയുടെ ഉടമസ്ഥതയിലുള്ള 'ഫ്ലൈ91' 9400 കോടിയുടെ 40 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി
ഷീബ വിജയൻ
മലയാളിയുടെ ഉടമസ്ഥതയിലുള്ള 'ഫ്ലൈ91' വിമാനക്കമ്പനി 9,400 കോടി രൂപ മുടക്കി 40 പുതിയ എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. ഒരു പ്രാദേശിക എയർലൈൻ കമ്പനി ഇത്രയധികം എടിആർ വിമാനങ്ങൾക്ക് ഒറ്റയടിക്ക് ഓർഡർ നൽകുന്നത് ലോകത്ത് ആദ്യമായാണ്. കുറഞ്ഞ ചെലവിൽ ആഭ്യന്തര വിമാന സർവീസുകൾ ലഭ്യമാക്കുന്ന ഫ്ലൈ91, കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ്.
ഗോവ കേന്ദ്രമാക്കി 2024-ൽ സർവീസ് ആരംഭിച്ച കമ്പനിക്ക് നിലവിൽ ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ബേസുകളുള്ളത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയായ ഫ്ലൈ91-ൽ നിലവിൽ 6 വിമാനങ്ങളാണുള്ളത്. എടിആർ കമ്പനിയുമായുള്ള ഈ 100 കോടി ഡോളർ ഡീലിലൂടെയും, അടുത്ത വർഷം അവസാനത്തോടെ എത്തുന്ന പുതിയ വിമാനങ്ങളിലൂടെയും ഏതാനും വർഷങ്ങൾക്കുള്ളിൽ വിമാനങ്ങളുടെ എണ്ണം 60 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. തൽക്കാലത്തേക്ക് 6 മുതൽ 8 വിമാനങ്ങൾ കൂടി ലീസിനെടുത്ത് രാജ്യത്തെ ടിയർ–2, ടിയർ–3 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും, കേരളത്തിൽ കൊച്ചിക്ക് പുറമേ കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.
dsddfsdfsdfsds

