പൊതു പാർക്കുകളുടെ പ്രവർത്തനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്താൻ ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ പൊതു പാർക്കുകൾ, ഭവന നിർമ്മാണം, നഗരസഭാ സേവനങ്ങൾ എന്നിവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഒരുങ്ങി ബഹ്‌റൈൻ. ഇതിന്റെ ഭാഗമായി പാർക്കുകളിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ച് ആളുകളുടെ സാന്നിധ്യം, സുരക്ഷാ ആശങ്കകൾ, പാർക്കുകളുടെ പ്രവർത്തന സമയക്രമം എന്നിവ നിരീക്ഷിക്കാൻ സർവ്വകലാശാലകളുടെ സഹായം തേടാനാണ് ക്യാപിറ്റൽ ട്രസ്റ്റി ബോർഡിന്റെ നീക്കം.

പാർക്കുകളിലെത്തുന്ന സന്ദർശകരുടെ എണ്ണം, തിരക്കുള്ള സമയങ്ങൾ, വിവിധ പ്രായക്കാർ അവിടെ ചെലവഴിക്കുന്ന സമയം എന്നിവ പഠിക്കാൻ എ.ഐ സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ച ക്യാമറകൾ സഹായിക്കുമെന്ന് ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് ചെയർമാൻ സ്വാലിഹ് തർറാദ പറഞ്ഞു. അപകട സാധ്യതയുള്ള കളി ഉപകരണങ്ങളും സ്ഥലങ്ങളും തിരിച്ചറിഞ്ഞ് സുരക്ഷ ഉറപ്പാക്കാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും. പാർലമെന്റിലെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മൂസയും ഈ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നഗരാസൂത്രണം, നിർമ്മാണ അനുമതികൾ, ഭവന സേവനങ്ങൾ എന്നിവ വേഗത്തിലാക്കാൻ സ്മാർട്ട് സംവിധാനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ഉയർന്നു വന്നേക്കാവുന്ന വ്യക്തിഗത സ്വകാര്യതാ ആശങ്കകൾ പരിഹരിക്കുമെന്നും സന്ദർശകരെ ബോധ്യപ്പെടുത്താൻ വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും സ്വാലിഹ് തർറാദ കൂട്ടിച്ചേർത്തു.

article-image

dfsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed