ഭവൻസ് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഭവൻസ് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ (BIS) ആവേശത്തോടും ഊഷ്മളമായ ആദരവോടും കൂടെ അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർത്ഥികളെ മികച്ച പൗരന്മാരായി വളർത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ പ്രിൻസിപ്പൽ സജി ജേക്കബ് തന്റെ സ്വാഗത പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ചടങ്ങിൽ ഡിപ്പാർട്ട്‌മെന്റ് മേധാവികൾ അധ്യാപനവൃത്തിയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രതിനിധികൾ പങ്കെടുത്തു നടത്തിയ വിവിധ വിനോദ പരിപാടികളും ഗെയിമുകളും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അധ്യാപകർ പ്രതിജ്ഞ ചൊല്ലി.

ഡയറക്ടർമാരായ ഹിമാൻഷു വർമ്മ, റിതു വർമ്മ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും സ്‌കൂളിന്റെ വളർച്ചയിൽ അധ്യാപകർ നൽകുന്ന സംഭാവനകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. മാനേജ്‌മെന്റിന്റെ വകയായി എല്ലാ അധ്യാപകർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.

article-image

esfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed