കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡറുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യയും ബഹ്‌റൈനും തമ്മിൽ നിലനിൽക്കുന്ന ദൃഢമായ സൗഹൃദത്തെയും സഹകരണ ബന്ധങ്ങളെയും വിദേശകാര്യ മന്ത്രി യോഗത്തിൽ പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനും സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നൽകിയ മികച്ച സംഭാവനകൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ നേർന്നു.

ബഹ്‌റൈനിലെ തൻ്റെ സേവനകാലയളവിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മറ്റ് അധികാരികളിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി രേഖപ്പെടുത്തി. ബഹ്‌റൈൻ രാജ്യത്തിന്റെ തുടർ പുരോഗതിക്കും സമൃദ്ധിക്കും അദ്ദേഹം ആശംസകൾ നേർന്നു.

വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം മേധാവി അംബാസഡർ സ്വലാഹ് മുഹമ്മദ് ശിഹാബ്, ഏഷ്യൻ ആൻഡ് പസഫിക് അഫയേഴ്സ് വിഭാഗം ആക്ടിംഗ് മേധാവി അംബാസഡർ മുഹമ്മദ് റാഷിദ് അൽ സുവൈദി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

article-image

ddxf

You might also like

  • Lulu Exchange
  • Straight Forward

Most Viewed