ഡിജിറ്റൽ ക്യാമറകളെ വെല്ലുന്ന വിപ്ലവം: മൂന്ന് 200MP ക്യാമറകളുമായി ഒപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വരുന്നു!
ഷീബ വിജയൻ
ഫൈൻഡ് X10, ഫൈൻഡ് X10 പ്രോ മാക്സ് സ്മാർട്ട്ഫോണുകളുടെ ക്യാമറ ഫീച്ചറുകൾ ഒപ്പോ പുറത്തുവിട്ടു. ഒപ്പോ ഫൈൻഡ് X സീരീസ് പ്രൊഡക്റ്റ് മാനേജർ ഷൗ ഷിജിയെ വീബോയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫീച്ചറുകളും സെപ്തംബറിലെ ലോഞ്ചും സ്ഥിരീകരിച്ചത്. ഫൈൻഡ് X10 പ്രോ മാക്സ് മോഡലിൽ മൂന്ന് 200 മെഗാപിക്സൽ റിയർ ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതികവിദ്യ സ്മാർട്ട്ഫോൺ രംഗത്ത് ആദ്യമായാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ബേസ് മോഡലായ ഒപ്പോ ഫൈൻഡ് X10ൽ രണ്ട് 200 മെഗാപിക്സൽ ക്യാമറകളാണ് ഉണ്ടാകുക. ഹാസൽബ്ലാഡുമായി ചേർന്ന് വികസിപ്പിച്ച ഈ ക്യാമറ സിസ്റ്റം, എഐ പ്രോസസ്സിംഗ് വഴി നിർമ്മിക്കുന്ന വ്യാജ ടെക്സ്ചറുകൾ ഒഴിവാക്കി യഥാർത്ഥ ഷോട്ടുകൾ നൽകാൻ ലക്ഷ്യമിടുന്നു. കൃത്യമായ ലൈറ്റിംഗിനും കളർ ടോണിനുമായി രണ്ടാം തലമുറ 'ഡാൻസിയ കളർ സിസ്റ്റവും', ചിത്രങ്ങൾ വ്യക്തതയോടെ പുനർനിർമ്മിക്കാൻ സ്വന്തം LUMO ഇമേജിംഗ് എഞ്ചിനും ഇതിൽ ഉപയോഗിക്കുന്നുണ്ട്. ഈ മാസം അവസാനം ചൈനയിൽ അവതരിപ്പിക്കുന്ന ഫോൺ വൈകാതെ ഇന്ത്യൻ മാർക്കറ്റുകളിലേക്കും എത്തും.
asddsdas

