കെ.പി.എഫ് കുടുംബസംഗമവും പൂൾ പാർട്ടിയും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) സംഘടിപ്പിച്ച കുടുംബസംഗമവും പൂൾ പാർട്ടിയും ആലിയിൽ ആവേശകരമായ അന്തരീക്ഷത്തിൽ നടന്നു. കെ.പി.എഫ് കുടുംബാംഗങ്ങളും ലേഡീസ് വിംഗും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങ് സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായി മാറി.
കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, കോർഡിനേറ്റർ ഹരീഷ് പി.കെ എന്നിവർ സംസാരിച്ചു. കുടുംബസംഗമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വനിതകളുടെ സജീവ പങ്കാളിത്തത്തെക്കുറിച്ചും ലേഡീസ് വിംഗ് പ്രതിനിധികളായ അഞ്ജലി സുജീഷ്, ഷറീന ഖാലിദ് എന്നിവർ സംസാരിച്ചു.
ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഈഷാൻ ഷാജിക്ക് കെ.പി.എഫ് സ്നേഹോപഹാരവും മൊമെന്റോയും നൽകി ആദരിച്ചു. പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ അദ്ദേഹത്തിന് ഭാവി ആശംസകൾ നേർന്നു.
തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും വിനോദ മത്സരങ്ങളും അരങ്ങേറി. കെ.പി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ച പരിപാടിയിൽ എന്റർടൈൻമെന്റ് കൺവീനർ ബവിലേഷ് നന്ദി രേഖപ്പെടുത്തി.
asdsad
asdasd

