എഐ ക്യാമറകളെയും സിസിടിവിയെയും കബളിപ്പിക്കാം: വൈറലായി ജർമ്മൻ ഡിസൈനറുടെ വിപ്ലവകരമായ AI പ്രതിരോധ ഷർട്ട്
ഷീബ വിജയൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സർവൈലൻസ് ക്യാമറകളെയും നിരീക്ഷണ സംവിധാനങ്ങളെയും പൂർണ്ണമായും കബളിപ്പിക്കാൻ കഴിയുന്ന വസ്ത്രം രൂപകൽപ്പന ചെയ്ത് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്. 'ഡിജിറ്റൽ കാമോഫ്ലാജ്' എന്ന് പേരിട്ടിരിക്കുന്ന ഈ ബട്ടൺ-ഡൗൺ ഷർട്ട് ധരിക്കുന്നവരെ ക്യാമറകൾക്ക് തിരിച്ചറിയാൻ സാധിക്കില്ല.
ഒറ്റനോട്ടത്തിൽ സാധാരണ നിറപ്പകിട്ടുകളുള്ള ഡിസൈനർ വസ്ത്രമായി തോന്നുമെങ്കിലും, ഇതിലെ ഗണിതശാസ്ത്രപരമായ പ്രത്യേക പാറ്റേണുകൾ AI ഒബ്‌ജക്റ്റ്-റെക്കഗ്നിഷൻ സംവിധാനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ക്യാമറയ്ക്ക് മുന്നിൽ ആളുകൾ നിൽക്കുമ്പോൾ അവരെ തിരിച്ചറിഞ്ഞ് 'പെഴ്സൺ' എന്ന് അടയാളപ്പെടുത്തുന്ന സിസ്റ്റം, ഈ ഷർട്ട് ശരീരത്തിന് മുന്നിൽ പിടിക്കുമ്പോൾ ആ ലേബൽ പെട്ടെന്ന് അപ്രത്യക്ഷമാക്കുന്ന പ്രകടനം വെക്കർട്ട് പങ്കുവെച്ചിട്ടുണ്ട്. ആധുനിക നിരീക്ഷണ കാലഘട്ടത്തിൽ വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുന്നതിൽ ഇത്തരം പ്രതിരോധ വസ്ത്രങ്ങൾ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
cxzcxzcxcx

