ഇന്ത്യൻ വംശജർക്കെതിരായ വംശീയ അധിക്ഷേപം: ‘നാണംകെട്ടതും ക്രൂരവും’, കടുത്ത നടപടിക്കൊരുങ്ങി സിംഗപ്പൂർ പോലീസ്
ഷീബ വിജയൻ
ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വംശീയ അധിക്ഷേപങ്ങളിൽ സിംഗപ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചതായി മുതിർന്ന മന്ത്രി കെ. ഷൺമുഖം അറിയിച്ചു. ഇത്തരം പ്രചാരണങ്ങൾ "നാണംകെട്ടതും ക്രൂരവും തികച്ചും അംഗീകരിക്കാൻ കഴിയാത്തതുമാണ്" എന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇത്തരം അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് നിർദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒമ്പത് സിംഗപ്പൂർ പൗരന്മാരെ കാണാതായ സംഭവത്തിന് പിന്നാലെയാണ് വിദ്വേഷ പ്രചാരണങ്ങൾ ഉയർന്നത്. കാണാതായവർ "നമ്മുടെ ആളുകളല്ല" എന്ന് ചിത്രീകരിക്കുന്ന പോസ്റ്റുകളും ഇന്ത്യൻ വംശജരെ അധിക്ഷേപിക്കാൻ മോശം വാക്കുകൾ ഉപയോഗിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ ടെമാസെക് ചീഫ് എക്സിക്യൂട്ടീവ് ദിൽഹാൻ പിള്ള സാന്ദ്രസേഗരക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങളെയും മന്ത്രി അപലപിച്ചു. എയർ ഇന്ത്യയുടെ വികസനത്തിനായി സിംഗപ്പൂർ എയർലൈൻസിനോട് ധനസഹായം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട്, ദിൽഹാൻ ഇന്ത്യൻ വംശജനായതുകൊണ്ട് പക്ഷപാതം കാണിക്കുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ നിന്ദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
fgbfgdfz

