ചിറയിൻകീഴ് സംഘർഷം: അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എൽ.എൽ.എ; അച്ചടക്ക നടപടിക്ക് സാധ്യതയില്ലെന്ന് സൂചന


ഷീബ വിജയൻ


ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷിക്കുന്ന കെ.പി.സി.സി സമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എം.എൽ.എ. താൻ ഡൽഹിയിലാണെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം.എം. ഹസനെ അറിയിച്ച രമ്യ, ഞായറാഴ്ച രാത്രി രഹസ്യമായി പാലക്കാട്ടെത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചന ശക്തമായതോടെ നേതൃത്വത്തിന്റെ അതൃപ്തി മറികടക്കാനും സംരക്ഷണം ഉറപ്പാക്കാനുമാണ് രമ്യ കെ.സി. വേണുഗോപാലിനെ കണ്ടതെന്നാണ് വിവരങ്ങൾ. പാലക്കാട് ഡി.സി.സി പ്രസിഡന്റിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേണുഗോപാലിനെ രമ്യ നേരിൽ കാണുകയായിരുന്നു. അതേസമയം, രമ്യ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമേ മൊഴിയെടുക്കൂ എന്നായിരുന്നു മുൻപ് അന്വേഷണ സമിതി വ്യക്തമാക്കിയത്.

പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് സംഭവത്തിൽ രമ്യ ഹരിദാസിനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനുമെതിരെ കടുത്ത അച്ചടക്ക നടപടികൾക്ക് സാധ്യതയില്ലെന്നാണ് അറിയുന്നത്. ജനപ്രതിനിധികൾക്കെതിരെ പരസ്യ നടപടിയെടുക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. രമ്യയുടെ ഭാഗം നേരിട്ട് കേട്ട ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്റിന് കൈമാറൂ.

article-image

r4 ererferer

You might also like

  • Lulu Exchange
  • Straight Forward

Most Viewed