ജൂലൈ മാസത്തിൽ ബഹ്‌റൈനിൽ സർക്കാർ ടെൻഡർ കരാറുകളിൽ 30.4 ശതമാനം വർദ്ധനവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ സർക്കാർ കരാറുകളുടെ മൂല്യത്തിൽ ജൂലൈ മാസത്തിൽ 30.4 ശതമാനത്തിന്റെ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഭവന നിർമ്മാണ, എണ്ണ മേഖലകളിലെ പദ്ധതികൾ മുൻനിർത്തി 103.56 മില്യൺ ദിനാറിന്റെ കരാറുകളാണ് ജൂലൈയിൽ നൽകിയത്. ഇതോടെ 2026-ലെ ആദ്യ ഏഴ് മാസങ്ങളിലെ ആകെ കരാർ മൂല്യം 632 മില്യൺ ദിനാർ കടന്നു. 34 പൊതുമേഖലാ സ്ഥാപനങ്ങളിലായി ആകെ 139 ടെൻഡറുകളാണ് കഴിഞ്ഞ മാസത്തിൽ അനുവദിച്ചത്.

19.6 മില്യൺ ദിനാറിന്റെ രണ്ട് വൻകിട പദ്ധതികളുമായി ഭവന, നഗരാസൂത്രണ മന്ത്രാലയമാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 17.8 മില്യൺ ദിനാറിന്റെ 7 പദ്ധതികളുമായി ബാപ്കോ അപ്‌സ്ട്രീം (Bapco Upstream) രണ്ടാമതും, 13 മില്യൺ ദിനാറിന്റെ 22 പദ്ധതികളുമായി മരാമത്ത് മന്ത്രാലയം മൂന്നാമതുമുണ്ട്. ബാപ്കോ റിഫൈനിംഗ് (12.3 മില്യൺ ദിനാർ), ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (11.4 മില്യൺ ദിനാർ), ഗവൺമെന്റ് ഹോസ്പിറ്റലുകൾ (11.2 മില്യൺ ദിനാർ) എന്നിവയും വലിയ തുകയുടെ ടെൻഡറുകൾ അനുവദിച്ച മുൻനിര സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു.

ഗൾഫ് എയർ, എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ, ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, ടൂറിസം അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, തംകീൻ ഉൾപ്പെടെയുള്ള മറ്റ് വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ജൂലൈയിൽ പുതിയ പദ്ധതികൾക്കായി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യ ആറ് മാസങ്ങളിൽ 528.8 മില്യൺ ദിനാറിന്റെ കരാറുകൾ അനുവദിച്ചിടത്താണ് ജൂലൈയിൽ ഈ വളർച്ച ഉണ്ടായിരിക്കുന്നത്.

article-image

xgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed