ലക്ഷ്മിപ്രിയക്ക് പൂട്ടിട്ട് ഹൈക്കോടതി: അൻസിബയുടെ പരാതിയിൽ വീണ്ടും അന്വേഷണം
ഷീബ വിജയൻ
നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി നടി അൻസിബ നൽകിയ പരാതി വീണ്ടും പരിഗണിക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചു. തെളിവുകൾ പരിശോധിച്ച് കേസെടുക്കേണ്ട കുറ്റകൃത്യമുണ്ടോയെന്ന് വീണ്ടും പരിശോധിക്കാനാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുക്കാൻ പാലാരിവട്ടം പോലീസ് വിസമ്മതിച്ചിരുന്നു. തുടർന്നാണ് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതെങ്കിലും, അപകീർത്തി കേസ് മാത്രമേ നിലനിൽക്കൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് അൻസിബ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പരാതിയിലെ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോയെന്ന് പരിശോധിക്കണമെന്നും, തെളിവ് ശേഖരണത്തിനായി പോലീസ് അന്വേഷണം ആവശ്യമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടു.
dsdsdfsdf

