ആറ്റ്‌ലി-അല്ലു അർജുൻ ചിത്രം ‘രാക്ക’: ത്രിപിൾ വേഷത്തിൽ അല്ലു, ദീപികയുടെ കാവലായി രശ്മിക മന്ദാന
ഷീബ വിജയൻ
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ബ്രഹ്മാണ്ഡ ചിത്രം 'രാക്ക'യിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നു. ദൈവിക പോരാളി, നെഗറ്റീവ് ഷേഡുള്ള കഥാപാത്രം എന്നിവയ്ക്ക് പുറമെ മൂന്നാമത്തെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ പുതിയ ജീവികളും വ്യത്യസ്ത വർഗ്ഗങ്ങളുമെല്ലാം കഥാപാത്രങ്ങളായി കടന്നുവരുന്നു.
ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോൺ പുരാണ വേദിക് കാലഘട്ടത്തിലെ ഗർഭിണിയായ സ്ത്രീയായിട്ടാണ് വേഷമിടുന്നത്. ദീപികയുടെ കഥാപാത്രത്തിന്റെ സംരക്ഷകയായി നിർണായക വേഷത്തിലാണ് രശ്മിക മന്ദാന എത്തുന്നത്. ജാൻവി കപൂർ ഗോത്ര പെൺകുട്ടിയായും മലയാളി താരം ഐശ്വര്യ ലക്ഷ്മി നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായും വേഷമിടുന്നു. കൂടാതെ മൃണാൾ താക്കൂർ, രമ്യ കൃഷ്ണൻ, യോഗി ബാബു, ജിം സർഭ് എന്നിവർക്കൊപ്പം വിജയ് സേതുപതിയും ഷാരൂഖ് ഖാനും അതിഥി വേഷങ്ങളിൽ എത്തുമെന്ന അഭ്യൂഹങ്ങളും സജീവമാണ്. സായ് അഭ്യങ്കറാണ് സംഗീതം ഒരുക്കുന്നത്.
tgfgfsddfs

