അന്താരാഷ്ട്ര പോലീസിംഗ് സഹകരണത്തിൽ ബഹ്‌റൈന്റെ പ്രതിജ്ഞാബദ്ധത പുതുക്കി ആഭ്യന്തര മന്ത്രി


പ്രദീപ് പുറവങ്കര

മനാമ: അന്താരാഷ്ട്ര പോലീസ് സഹകരണ ദിനാചരണത്തിന്റെ ഭാഗമായി, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി വിവരകൈമാറ്റവും അന്താരാഷ്ട്ര പോലീസ് സഹകരണവും കൂടുതൽ ശക്തമാക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. സാങ്കേതികവിദ്യയുടെയും വിവരവിനിമയത്തിന്റെയും വളർച്ചയ്ക്കൊപ്പം കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും രീതികളും മാറുകയാണെന്നും, അതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷാ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പ്രസ്താവനയിൽ പറഞ്ഞു.

ഇന്റർപോൾ വഴിയുള്ള വിവരകൈമാറ്റം, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തൽ, സംയുക്ത സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയിൽ ബഹ്‌റൈൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 2026-ൽ ഇന്റർപോൾ വഴി അന്താരാഷ്ട്ര തലത്തിൽ തിരയുന്ന 11 കുറ്റവാളികളെ മറ്റ് രാജ്യങ്ങൾക്ക് കൈമാറുകയും 19 പിടികിട്ടാപ്പുള്ളികളെ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

ലഹരിമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഒൻപത് രാജ്യങ്ങളുമായി 65 വിവരങ്ങൾ പങ്കുവെച്ചു. സാമ്പത്തിക ക്രമക്കേടുകളും ഭീകരവാദ സാമ്പത്തിക സഹായങ്ങളും തടയുന്നതിനായി ബഹ്‌റൈൻ ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷണൽ സെന്റർ 49 അപേക്ഷകൾ സ്വീകരിക്കുകയും 30 അപേക്ഷകൾ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുകയും ചെയ്തു. കൂടാതെ മറ്റ് സഹകരണ മാർഗ്ഗങ്ങളിലൂടെ 37 അഭ്യർത്ഥനകളും കൈകാര്യം ചെയ്തു.

സൈബർ കുറ്റകൃത്യങ്ങളും സംഘടിത കുറ്റകൃത്യങ്ങളും പ്രതിരോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ വിശകലനം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പോലീസിംഗിൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ആഭ്യന്തര മന്ത്രി എടുത്തുപറഞ്ഞു.

article-image

rtert

You might also like

  • Lulu Exchange
  • Straight Forward

Most Viewed