യൂണികോ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: റോയൽ മെഡിക്കൽ സർവീസസിന്റെ (കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ) സഹകരണത്തോടെ യൂണികോ (UNEECO) ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയുടെയും കമ്മ്യൂണിറ്റി സേവനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ഈ ഉദ്യമത്തിൽ യൂണികോ ഗ്രൂപ്പ് സി.ഇ.ഒ ജയശങ്കർ വിശ്വനാഥനും സ്ഥാപനത്തിലെ ജീവനക്കാരും സജീവമായി പങ്കെടുത്തു രക്തദാനം ചെയ്തു.
സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിരന്തരം പങ്കാളികളാകുന്നതിന്റെ ഭാഗമായാണ് കമ്പനി ഇത്തരം ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. പൊതുജന നന്മ ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നൽകുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
sddsf

