ഐ.സി.എഫ് ഉമ്മുൽ ഹസം റീജിയൻ മീലാദ് സ്വാഗതസംഘം രൂപീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഐ.സി.എഫ് ബഹ്‌റൈൻ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റിയുടെ കീഴിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപം നൽകി. ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി 33 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സിറാജ് ഹാജി (ചെയർമാൻ), സിദ്ദിഖ് മാസ്, മജീദ്, കബീർ, സമീർ ഫാളിലി (വൈസ് ചെയർമാന്മാർ), മുഹമ്മദ്‌ അരീക്കോട് (ജനറൽ കൺവീനർ), മുസ്തഫ പൊന്നാനി, ഇബ്രാഹിം മെയ്യേരി, ഷഫീക് ബഷീർ (ജോയിന്റ് കൺവീനർമാർ), അബ്ദു റസാഖ് ഹാജി ഇടിയങ്ങര (ഫിനാൻസ്) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ക്യാമ്പയിനിന്റെ ഭാഗമായി റബീഉൽ അവ്വൽ ഒന്ന് മുതൽ മൗലിദ് മജ്‌ലിസ്, ഫാമിലി മൗലിദ്, സ്‌നേഹസംഗമം, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികൾ നടക്കും. ഓഗസ്റ്റ് 25-ന് ബാങ്കോക്ക് ഹാളിൽ നടക്കുന്ന മദ്‌ഹു റസൂൽ സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed