ബി.കെ.എസ്.എഫ് ഹെൽപ്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സ്റ്റേജ്-മിനിസ്‌ക്രീൻ അനുകരണ കലാകാരനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ അംഗവുമായ ദീപക് തണലിന് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി.
മനാമ കെ. സിറ്റി ബിസിനസ്സ് സെന്ററിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി, നജീബ് കടലായി, മറ്റ് ഹെൽപ്പ് ലൈൻ അംഗങ്ങൾ എന്നിവർ ചേർന്ന് ദീപക് തണലിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ ഫ്രാൻസിസ് കൈതരത്ത്, നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി, ഒ.കെ. കാസിം, റഫീഖ് അബ്ദുള്ള, ഫസൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷാജി മുതുതല, അബ്ദുൽ മജീദ് തണൽ, മൊയ്‌തീൻകുട്ടി പുളിക്കൽ, ജെ.പി.കെ. തിക്കോടി, മൊയ്‌തീൻ പയ്യോളി, ശറഫുദ്ധീൻ, അൻവർ നിലമ്പൂർ, ജേക്കബ് തേക്ക്തോട്, ഹുസൈൻ വയനാട്, അജിത്ത്, റംഷാദ് അയിലക്കാട്, നവാസ് കുണ്ടറ, മൻഷീർ കൊണ്ടോട്ടി, ഡോ. ശ്രീജിത്ത്, ആരിഫ് പോർക്കുളം, ഷാജഹാൻ കരുവന്നൂർ, രാജീവൻ ടി.സി. എന്നിവർ ആശംസകൾ നേർന്നു. കാസിം പാടത്തകായിൽ സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു.
അൻവർ ശൂരനാട്, റാഷിദ് കണ്ണങ്കോട്ട്, രഞ്ജിത്ത് കൂത്തുപറമ്പ്, മണിക്കുട്ടൻ, നുബിൻ ആലപ്പുഴ, മനോജ് വടകര, നൗഷാദ് പൂനൂർ, ഖൈസ്, നജീബ് കണ്ണൂർ, ഷെമീർ കൊല്ലം, മൂസകുട്ടി ഹാജി, സിദ്ധീഖ് പി.വി., ഫ്രീഡം സുബൈർ, ഫൈസൽ പട്ടാണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നാട്ടിലെത്തിയ ശേഷവും ബി.കെ.എസ്.എഫിന്റെ കേരളത്തിലെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്നും മറുപടി പ്രസംഗത്തിൽ ദീപക് തണൽ വ്യക്തമാക്കി.
sdfsdf
dfsdf

