മുൻ ബഹ്റൈൻ പ്രവാസിയുടെ കവിതാസമാഹാരം അമേരിക്കയിൽ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
ഫിലാഡെൽഫിയ: 31 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതത്തിന് ശേഷം നിലവിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനും കവിയുമായ നസ്രേത്തിൽ ജോസ് വർഗ്ഗീസിന്റെ ആദ്യ കവിതാസമാഹാരമായ ‘സീതാചക്രം’ പ്രകാശനം ചെയ്തു.
ഫിലാഡെൽഫിയ ക്രിസ്റ്റോസ് മാർത്തോമാ ചർച്ചിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ വികാരി റവ. നൈജു തോമസ് പുസ്തകം പ്രകാശനം ചെയ്യുകയും, വൈസ് പ്രസിഡന്റ് ഷാജി മത്തായി ആദ്യ കോപ്പി ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ത്യ, അമേരിക്ക, കാനഡ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നായി പുറത്തിറങ്ങുന്ന നാല്പതോളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന കവിതകൾ ക്രോഡീകരിച്ചാണ് ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത്.
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കനൽവഴികളിലൂടെ രൂപപ്പെട്ട ഇദ്ദേഹത്തിന്റെ രചനകൾ പച്ചയായ മനുഷ്യജീവിതം, വിശ്വാസം, ആത്മീയാന്വേഷണം, പ്രകൃതി, ഓർമ്മകൾ, കാലം, പ്രത്യാശ എന്നിവയിലൂടെയാണ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ലളിതമായ ഭാഷയും അനുഭവങ്ങളുടെ ആഴവും ദാർശനികമായ കാഴ്ചപ്പാടുകളുമാണ് നസ്രേത്തിൽ ജോസ് വർഗ്ഗീസിന്റെ കവിതകളുടെ പ്രധാന സവിശേഷത.
dsfsf
vxv

