സൽമാബാദിനെയും റാംലിയെയും ബന്ധിപ്പിച്ച് പുതിയ റോഡ് വരുന്നു


പ്രദീപ് പുറവങ്കര

മനാമ: സൽമാബാദിനെയും അൽ റംലിയെയും ബന്ധിപ്പിച്ച് 1.84 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡ് നിർമ്മിക്കുന്നു. സൽമാബാദിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ബഹ്‌റൈൻ ഗേറ്റിന് സമീപമുള്ള റോഡ് 12 ജംഗ്ഷനിൽ നിന്ന് ആരംഭിച്ച്, ഐകിയ കോംപ്ലക്സിന് തൊട്ടുപിന്നിലെ കോംപ്ലക്സ് 744 വരെയുമാണ് പുതിയ റോഡ് നീളുന്നത്.

പൊതുമരാമത്ത് മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിക്കായി ടെൻഡർ ബോർഡ് അടുത്തിടെ ബിഡുകൾ തുറന്നതായി നോർത്തേൺ മ്യൂനിസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള ആശൂർ വെളിപ്പെടുത്തി. റോഡ് 100 വഴിയായിരിക്കും അൽ റംലിയിലേക്കുള്ള ഈ പുതിയ പ്രവേശന മാർഗ്ഗം ഒരുക്കുന്നത്.

7.5 മീറ്റർ വീതിയിലായിരിക്കും പുതിയ റോഡ് നിർമ്മിക്കുകയെന്ന് ആശൂർ വ്യക്തമാക്കി. റോഡിനായി മണ്ണ് മാറ്റുന്ന ജോലികൾ, ടാറിംഗ്, കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കൽ, മഴവെള്ള ഓവുചാൽ ശൃംഖല, തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകളും മാർക്കിംഗുകളും എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കും.

ഈ പദ്ധതിയുടെ ടെൻഡർ രേഖകൾ 100 ബഹ്‌റൈനി ദിനാറിനാണ് ടെൻഡർ ബോർഡ് നൽകുന്നത്. കരാറുകാർ 4,000 ബഹ്‌റൈനി ദിനാറിന്റെ ഗ്യാരണ്ടി ബോണ്ട് സമർപ്പിക്കേണ്ടതുണ്ട്. ജൂലൈ 15 ആയിരുന്നു ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed