മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള ദുർഗന്ധം: വേസ്റ്റ് ബിന്നുകൾക്ക് തീയിട്ട കേസിൽ ബഹ്‌റൈൻ പൗരൻ വിചാരണയിൽ
പ്രദീപ് പുറവങ്കര
മനാമ: വീടിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിന് തീ കൊളുത്തിയ കേസിൽ ബഹ്‌റൈൻ പൗരൻ വിചാരണ നേരിടുന്നു. ഇതിൽ നിന്നുള്ള ടുത്ത ദുർഗന്ധമാണ് തന്നെ തീയിടാൻ പ്രേരിപ്പിച്ചതെന്ന് 46കാരനായ ഇയാൾ ഹൈ ക്രിമിനൽ കോടതിയിൽ പറഞ്ഞു.
സിത്ര മേഖലയിൽ മാലിന്യ നിക്ഷേപ പാത്രങ്ങൾ തീവെച്ച് നശിപ്പിച്ചതുമായി ബന്ധപ്പെട്ട നാല് തീവെപ്പ് കേസുകളിലാണ് ഇയാൾ നിലവിൽ വിചാരണ നേരിടുന്നത്.പൊതുനിരത്തിലേക്ക് മാലിന്യ ബിന്നുകൾ വലിച്ചിഴച്ചുകൊണ്ടുവന്ന ശേഷം തീയിടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി നടപടികൾ ജൂലൈ 28-ലേക്ക് മാറ്റി വെച്ചു.
dsgdg

