പ്രവാസി നിയമനത്തിന് മാസ്റ്റേഴ്‌സ് ബിരുദം വേണമെന്ന നിർദേശം ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളി


പ്രദീപ് പുറവങ്കര / മനാമ 

സർക്കാർ സർവീസിൽ പ്രവാസികളെ നിയമിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത മാസ്റ്റേഴ്‌സ് ബിരുദമായി നിശ്ചയിക്കണമെന്ന ഭേദഗതി നിർദേശം ബഹ്‌റൈൻ ഷൂറ കൗൺസിൽ വീണ്ടും തള്ളി. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ ബില്ലിനോടുള്ള വിയോജിപ്പ് അറിയിച്ചത്.

അനുയോജ്യരായ സ്വദേശികൾ ലഭ്യമല്ലാത്ത ഘട്ടത്തിൽ മാത്രം പ്രവാസികളെ നിയമിക്കണമെന്നും, അത്തരം നിയമനങ്ങൾക്ക് മാസ്റ്റേഴ്‌സ് ബിരുദവും പത്ത് വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാക്കണമെന്നുമായിരുന്നു എം.പിമാർ മുന്നോട്ടുവെച്ച ആവശ്യം. എന്നാൽ, നിലവിലുള്ള സിവിൽ സർവീസ് നിയമങ്ങൾ സ്വദേശികൾക്ക് മുൻഗണന ഉറപ്പാക്കാൻ പര്യാപ്തമാണെന്നും പുതിയ നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്നും ശൂറ കൗൺസിൽ വിലയിരുത്തി.

എല്ലാ തരം ജോലികൾക്കും മാസ്റ്റേഴ്‌സ് ബിരുദം വേണമെന്ന നിബന്ധന യുക്തിസഹമല്ലെന്ന് ചർച്ചയിൽ വിമർശനമുയർന്നു. യോഗ്യതാ മാനദണ്ഡങ്ങൾ ഓരോ ജോലിയുടെയും സ്വഭാവത്തിനനുസരിച്ചാണ് നിശ്ചയിക്കേണ്ടതെന്ന് പാർലമെന്ററി കാര്യ മന്ത്രി ഗാനിം അൽ ബുഐനൈനും വ്യക്തമാക്കി.

സർക്കാർ മേഖലയിലെ സ്വദേശിവൽക്കരണ നടപടികൾ ഫലം കാണുന്നുണ്ടെന്ന് സിവിൽ സർവീസ് ബ്യൂറോ ചൂണ്ടിക്കാട്ടി. 2019-നും 2024-നും ഇടയിൽ സർക്കാർ സർവീസിലെ പ്രവാസി കരാറുകളിൽ 23 ശതമാനം കുറവുണ്ടായതായും അധികൃതർ യോഗത്തിൽ അറിയിച്ചു.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed