എം.സി.എം.എ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി കൂട്ടായ്മയായ എം.സി.എം.എ (MCMA) യുടെ 2026-ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. എം.സി.എം.എ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ശിഫ അൽജസിറ മാനേജിംഗ് ഡയറക്ടർ ഷബീർ അലിയിൽ നിന്ന് സെൻട്രൽ മാർക്കറ്റിലെ തൊഴിലാളി സുനിൽ കുമാർ അംഗത്വം ഏറ്റുവാങ്ങിയതോടെ ക്യാമ്പയിന് ഔദ്യോഗിക തുടക്കമായി.
മാർക്കറ്റിലെ മലയാളി തൊഴിലാളികളുടെ ക്ഷേമത്തിനും ഐക്യത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഈ വർഷത്തെ വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. എം.സി.എം.എയുടെ വിവിധ കമ്മിറ്റി അംഗങ്ങളും പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
awrwer

