നാല് ലക്ഷം ദീനാർ വിലമതിക്കുന്ന കൊക്കെയ്‌നുമായി വിദേശി ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാല് ലക്ഷം ബഹ്‌റൈൻ ദീനാർ വിലമതിക്കുന്ന മയക്കുമരുന്നുമായി വിദേശ പൗരൻ പിടിയിലായി. മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്‌നാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റാണ് പരിശോധന നടത്തിയത്. പിടിയിലായ 32 വയസ്സുകാരനെതിരെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് ശേഖരം അധികൃതർ സുരക്ഷിതമായി മാറ്റുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്ന പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
sdfsdf

