നിയമക്കുരുക്കിൽപ്പെട്ട മാഹി സ്വദേശിക്ക് മോചനം; പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടൽ തുണയായി


പ്രദീപ് പുറവങ്കര / മനാമ

ബിസിനസ് തകർച്ചയെത്തുടർന്ന് വർഷങ്ങളോളം ബഹ്‌റൈനിൽ നിയമക്കുരുക്കിലും ദുരിതത്തിലും കഴിഞ്ഞിരുന്ന മാഹി സ്വദേശി സന്ദീപ് തുണ്ടിയിലിനും കുടുംബത്തിനും പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇടപെടലിലൂടെ മോചനം. 2011-ൽ വലിയ പ്രതീക്ഷകളുമായി ബഹ്‌റൈനിലെത്തിയ സന്ദീപ്, ബിസിനസ് നഷ്ടത്തിലായതോടെ സാമ്പത്തിക കേസുകളിൽ അകപ്പെടുകയായിരുന്നു.

വിസ പുതുക്കാൻ പോലും കഴിയാതെ സന്ദീപും ഭാര്യയും മകളും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ സഹായവുമായെത്തിയത്. ആദ്യഘട്ടമായി കഴിഞ്ഞ ഓഗസ്റ്റിൽ സന്ദീപിന്റെ ഭാര്യയെയും മകളെയും നാട്ടിലെത്തിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. തുടർന്ന് സന്ദീപിനെതിരെയുള്ള കേസുകൾ നിയമപരമായി നേരിടുകയും യാത്രാ തടസ്സങ്ങൾ ഓരോന്നായി നീക്കുകയും ചെയ്തതോടെയാണ് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് മടക്കയാത്ര സാധ്യമായത്.

സന്ദീപിന്റെ കുടുംബത്തെ സഹായിച്ച ഇന്ത്യൻ എംബസി അധികൃതർക്കും, നിയമസഹായം നൽകിയ അഡ്വ. താരീഖ് അൽ ഒവാൻ, താമസവും ഭക്ഷണവും ഒരുക്കിയ സിഖ് ഗുരുദ്വാര അധികൃതർ എന്നിവർക്കും പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പി.ആർ.ഒയുമായ സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.

article-image

dfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed