ഫരീദ് മീരാന് മൈത്രി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര / മനാമ
മൈത്രി ബഹ്‌റൈൻ മീഡിയ കൺവീനറും എക്സിക്യൂട്ടീവ് അംഗവുമായ ഫരീദ് മീരാന് സംഘടന യാത്രയയപ്പ് നൽകി. ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന്, സംഘടനയ്ക്ക് നൽകിയ മികച്ച സേവനങ്ങളെ മുൻനിർത്തി മൈത്രി ബഹ്‌റൈൻ ഉപഹാരം നൽകി ആദരിച്ചു.
മൈത്രി ബഹ്‌റൈൻ പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കിർ ഹുസൈൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ ഫരീദ് മീരാൻ നൽകിയ സമർപ്പിതവും വിലമതിക്കാനാവാത്തതുമായ സംഭാവനകളെ ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് മൈത്രി ബഹ്‌റൈൻ എല്ലാവിധ ആശംസകളും നേർന്നു.
വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, കോഓർഡിനേറ്റർ മുസ്തഫ സുനിൽ, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെമ്പർഷിപ്പ് സെക്രട്ടറിമാരായ നവാസ് കുണ്ടറ, റജബുദ്ദീൻ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ്, ഷിറോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
sdfdsf

