ഐ.വൈ.സി.സി റിഫ ഏരിയക്ക് പുതിയ നേതൃത്വം; ബേസിൽ നെല്ലിമറ്റം പ്രസിഡന്റ്
പ്രദീപ് പുറവങ്കര / മനാമ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റിഫ ഏരിയ കമ്മിറ്റിയുടെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഫയിൽ ചേർന്ന ഏരിയ കൺവെൻഷനിലാണ് വരും വർഷത്തെ പ്രവർത്തനങ്ങൾ നയിക്കാനുള്ള പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
ബേസിൽ നെല്ലിമറ്റം പ്രസിഡന്റായും റോണി റോയ് സെക്രട്ടറിയായും ഇഹ്‌സാൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മണികുട്ടൻ (വൈസ് പ്രസിഡന്റ്), നിലീജ് നിസാർ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. ജനാധിപത്യപരമായ രീതിയിൽ നടന്ന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് 2025-2026 വർഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി മേൽനോട്ടം വഹിച്ചു.
നൗഫൽ, യൂനസ്, നാസർ, ഇർഫാദ്, ജോബി, സരുൺ തോമസ് എന്നിവരെ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. കൂടാതെ, ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയിൽ റിഫ ഏരിയയെ പ്രതിനിധീകരിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളായി നിതീഷ് ചന്ദ്രൻ, അലൻ ഐസക്ക്, തസ്‌ലിൻ തെന്നാടൻ എന്നിവരെയും നിശ്ചയിച്ചു.
കോൺഗ്രസ് ആദർശങ്ങളിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും റിഫ മേഖലയിലെ പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പുതിയ കമ്മിറ്റി മുൻകൈ എടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
dfgdg

