ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ പുതിയ ഭരണസമിതി അധികാരമേറ്റു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ജനുവരി ഒന്നാം തീയതി നടന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്ന് നടന്ന ചടങ്ങുകൾക്കും ശേഷമാണ് പുതിയ ഭാരവാഹികൾ അധികാരമേറ്റെടുത്തത്.
സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ പ്രസിഡന്റായും, സന്തോഷ് ആൻഡ്രൂസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. മാത്യു (സെക്രട്ടറി), ലിജോ കെ. അലക്സ് (ട്രഷറർ), എബി പി. ജേക്കബ് (ജോയിന്റ് സെക്രട്ടറി), ഷിബു ജോൺ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
ബിജു തേലപ്പിള്ളി, ഡോളി ജോർജ്, വിജു കെ. ഏലിയാസ്, ജെറിൻ ടോം പീറ്റർ, ബിനുമോൻ ജേക്കബ്, സുബിൻ തോമസ്, മനോഷ് കോര എന്നിവരാണ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റത്. ഇടവകയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്കും ആത്മീയ കാര്യങ്ങൾക്കും പുതിയ ഭരണസമിതി നേതൃത്വം നൽകും.
dgdg

