അദ്ലിയയിൽനിന്ന് കാണാതായ 12 വയസ്സുകാരനെ കണ്ടെത്തി
പ്രദീപ് പുറവങ്കര / ബഹ്റൈൻ
അദ്ലിയയിൽനിന്ന് കാണാതായ 12 വയസ്സുകാരൻ നാഥൻ ഡെറിയെ കണ്ടെത്തി. നാഥന്റെ പിതാവ് ഡെറി ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരു പെട്രോൾ പമ്പിൽ വെച്ചാണ് കുട്ടിയെ കാണാതായത്. തന്റെ മകൻ ഇപ്പോൾ സുരക്ഷിതനാണെന്നും ഒരു ഫിലിപ്പിനോ സ്വദേശിയാണ് മകനെ സഹായിച്ചതെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
12 വയസ്സുകാരനായ നാഥൻ (സാച്ചു എന്ന് വിളിക്കുന്നു) ഇന്ത്യൻ സ്കൂൾ ഓഫ് ബഹ്‌റൈനിലെ അഞ്ചാം ക്ലാസ് 'ജി' ഡിവിഷനിലെ വിദ്യാർത്ഥിയാണ്. മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടന്നു വരികയായിരുന്നു.
zcvxzcv


