സെർച്ച് എൻജിനുകളിലെ വ്യാജ പരസ്യങ്ങൾ തട്ടിപ്പിന് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രതാ നിർദ്ദേശം


മനാമ l ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർ ബാങ്ക് കാർഡ് വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്. സെർച്ച് എൻജിനുകളിലെ പണം കൊടുത്തുള്ള പരസ്യങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ വെബ്‌സൈറ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ഉപഭോക്താക്കൾക്ക് ബഹ്റൈൻ പോലീസ് അധികൃതർ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാറാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. കാർഡ് വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് വെബ്‌സൈറ്റ് നിയമപരമാണോ എന്ന് ഉറപ്പുവരുത്താനും 'വില കുറവെന്നുള്ള' ആകർഷകമായ ഓഫറുകളിൽ വഞ്ചിതരാകരുതെന്നും കേണൽ ഡോ. ബഹാർ ആവശ്യപ്പെട്ടു.

വെബ്‌സൈറ്റ് വിലാസം കൃത്യമാണെന്നും, അക്ഷരത്തെറ്റുകൾ ഇല്ലെന്നും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

article-image

sdfsf

You might also like

  • Straight Forward

Most Viewed