കേരള ഫാർമസിസ്റ്റ് ബഹ്റൈൻ ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ‘കേരള ഫാർമസിസ്റ്റ് ബഹ്റൈന്റെ’ ആഭിമുഖ്യത്തിൽ ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു. സീഫിലെ സവോയ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ 100 ഓളം മലയാളി ഫാർമസിസ്റ്റുകൾ പങ്കെടുത്തു.   

ഡോ. ഫൈസൽ ശൈഖ്, അഡ്വ. വി.കെ. തോമസ് എന്നിവർ മുഖ്യാതിഥികളായ പരിപാടിയിൽ ബഹ്റൈനിൽ 25 വർഷം ഫാർമസിസ്റ്റ് ആയി സേവനമനുഷ്ഠിച്ചവരെ ആദരിച്ചു.

ജോമോൾ സ്വാഗതവും പ്രിയ ജേക്കബ് നന്ദിയും പറഞ്ഞു. അരവിന്ദ്, പ്രദീപ്‌, സ്മിത ലാൽ, നസീർ, വർഗീസ്, ഷൈനി, സൂസൻ, റീന എന്നിവർ ആശംസകൾ നേർന്നു.

article-image

്േു്ിു

You might also like

  • Straight Forward

Most Viewed